എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊട്ടിലിങ്ങൽ വീട്ടിൽ 40 വയസുള്ള ഡാനിയാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് പനി ബാധിച്ചത്.
ആദ്യം അടുത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് മരിച്ചത്. പിതാവ്: ഡേവീസ്, മാതാവ്: ഗ്രേസി,
ഭാര്യ: ധന്യ