Skip to content

വെള്ളറക്കാട് മണ്ണാംകുന്നിൽ വയോധിക ക്വാറിയിൽ വീണ് മരിച്ചു.

newshighlight24

വെള്ളറക്കാട് മണ്ണാംകുന്നിൽ വയോധിക ക്വാറിയിൽ വീണ് മരിച്ചു.
തെക്കൂട്ട് വളപ്പിൽ കാളിക്കുട്ടി (75) യാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ നാട്ടുകാരാണ് കാളികുട്ടിയെ വെള്ളം നിറഞ്ഞ് കിടക്കുന്ന കരിങ്കൽ ക്വാറിയിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.

വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന ക്വാറി നാട്ടുകാർ കുളിക്കുവാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിക്കുന്നതാണ്. കാളിക്കുട്ടി ഈ ക്വാറിയിൽ ദിവസവും കുളിക്കാൻ പോകാറുണ്ട്. തലകറക്കം അനുഭവപ്പെടാറുളള കാളികുട്ടി തലകറങ്ങി വീണതാകാമെന്നാണ് കരുതുന്നത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Spread the News
error: Content is protected !!