Skip to content

കോടന്നൂരിൽ യുവാവിനെയും യുവതിയെയും കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക്

newshighlight24

ചേർപ്പ് കോടന്നൂരിൽ യുവാവിനെയും യുവതിയെയും കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോടന്നൂർ കൈയിലാത്ത് വീട്ടിൽ അശ്വിൻ (25) ആണ് ചേർപ്പ് പോലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

2026 ആഗസ്റ്റ് 16-ാം തീയതി രാത്രി 8:30 മണിയോടെയായിരുന്നു സംഭവം. കോടന്നൂർ സെന്ററിലെ പെർഫെക്ട് സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. പുത്തൂർ ചെമ്പങ്കണ്ടം സ്വദേശി കുന്നപ്പള്ളം വീട്ടിൽ അരുൺ (30), അരുണുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന യുവതി എന്നിവരെയാണ് പ്രതി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ യുവാവിന്റെ നെഞ്ചിലും യുവതിയുടെ വയറിലുമാണ് കുത്തേറ്റത്.

ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെഎൻ, എസ് ഐ മൗഷമി, എ എസ് ഐ മാരായ ഷീജ, ജയചന്ദ്ര, ആരിഫ്, സി പി ഒ മാരായ അജിത്കുമാർ, ലിജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the News
error: Content is protected !!