Skip to content

തൃശൂരിൽ 12 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

newshighlight24

തൃശൂരിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ നിരാകർ നാഗ്, ശാന്ത ഗുലി എന്നിവരെ തൃശൂർ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു.

ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത് . തൃശൂരിൽ വിൽപ്പനയാക്കായാണ് ഇരു വരും കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Spread the News
error: Content is protected !!