എരുമപ്പെട്ടി സെൻ്റ്മേരിസ് ആശുപത്രിയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിയുൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റു.
നെല്ലുവായ് പടിഞ്ഞാറൻതീയത്ത് വീട്ടിൽ സബിത (36), ബൈക്ക് യാത്രക്കാരനായ മുള്ളൂർക്കര കുറുവാൻ വീട്ടിൽ ജിഷ്ണു (23) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ രണ്ട് പേരെയും
എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.