Skip to content

വരവൂർ തളിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് അർദ്ധ സഹോദരിമാരിൽ ഒരാൾ മരിച്ചു

newshighlight24

വരവൂർ തളിയിൽ പാടശേഖരത്തോട് തൊട്ടുള്ള കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് അർദ്ധ സഹോദരിമാരിൽ ഒരാൾ മരിച്ചു. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്ന (19) യാണ് ദുരന്തത്തിനിരയായത്. മാതാവിൻ്റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ഇന്ന് വൈകീട്ട് 6.30-ഓടെ കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മൂന്ന് പേരും കുളത്തിലകപ്പെട്ടു.

ഹസ്നയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. വടക്കാഞ്ചേരി ഫയർ ആൻ്റ് റെസ്‌ക്യൂ സർവ്വീസ് ഉദ്യോഗസ്ഥർ ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 8.30 ഓടെയാണ് ഹസ്നയുടെ മൃതദേഹം കണ്ടെത്തിയത്.

എരുമപ്പെട്ടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് മൃതദ്ദേഹം തൃശൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തലപ്പിള്ളി തഹസിൽദാർ , റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻ്റ് യു.ബി.കണ്ണൻ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.

പട്ടാമ്പി സ്വകാര്യ കോളേജ് വിദ്യാർഥിനിയാണ് ഹസ്‌ന . മാതാവ് : ലൈല, സഹോദരൻ സുലൈമാൻ ഹാരിസ്. കബറടക്കം നാളെ നടത്തും

Spread the News
error: Content is protected !!