Skip to content

കടങ്ങോട് പഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും

newshighlight24

കടങ്ങോട് പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ഞാറ്റുവേല ചന്തയുടേയും കർഷക സഭയുടെ ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ അധ്യക്ഷയായി.പച്ചക്കറി തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവ്വഹിച്ചു.

മണ്ണ് പരിശോധ കാർഡ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.പുരുഷോത്തമൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ ഇ.വി.അനഘ,ബ്ലോക്ക് മെമ്പർ കെ.കെ.മണി,വെള്ളറക്കാട് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.എം.അബ്ദുൾ നാസർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമണി രാജൻ, ബീന രമേഷ്, കുടുംബശ്രീ ചെയർ പേഴ്സൺ സൗമ്യ സുരേഷ്, കൃഷി അസിസ്റ്റൻ്റ് എൻ.ജെ.ജോഷി എന്നിവരും പഞ്ചായത്ത് മെമ്പർമാരും സംസാരിച്ചു.

Spread the News
error: Content is protected !!