കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ പി.എച്ച്.ഡി നേടിയ ഡോ.കീർത്തി മേരി ഫ്രാൻസീസിനെ വേലൂർ ചിന്താവേദി വായനശാല ആദരിച്ചു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ചിന്താവേദി ചെയർമാൻ ഡോ.സി.എഫ്.ജോൺ ജോഫി അധ്യക്ഷനായി. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് സംസ്കൃതം ഡിപ്പാർട്ട് മെൻ്റ് അസിസ്റ്റൻ്റ് പ്രൊഫസർ ജസ്റ്റിൻ ജോർജ് മുഖ്യാതിഥിയായി.
വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.ഷോബി, ചിന്താവേദി സെക്രട്ടറി പി.ആർ.അനന്തകൃഷ്ണൻ, ട്രഷറർ ടി.കെ.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.ചിന്താവേദി വായനശാല സ്ഥാപകാംഗവും പൊതു പ്രവർത്തകനുമായ എ.വി.ഫ്രാൻസീസിൻ്റേയും അന്തരിച്ച ജസീന്തയുടേയും മകളാണ് ഡോ.കീർത്തി മേരി ഫ്രാൻസീസ്.