കർക്കിടക വാവുബലിയോടനുബന്ധിച്ച് കടങ്ങോട് മല്ലൻ കുഴി മല്ലൻ കാവിൽ തില ഹോമവും വിശേഷാൽ പൂജകളും നടന്നു.പുലർച്ചെ 5.30ന് ഗണപതി ഹോമം നടന്നു. കാവിലെ പൂജകൾക്ക് മേൽശാന്തി ചെമ്മന്തിട്ട പ്രതീഷ് മുഖ്യകാർമ്മികത്വം വഹിച്ചു.
ബലിതർപ്പണ ചടങ്ങുകൾക്ക് സുധി ശാന്തി കാർമ്മികനായി.ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ കെ.ജി സുധാകരൻ, ശശി പ്ലാച്ചേരി, കെ.എൻ മനു, പുതൂർ ബാലകൃഷ്ണൻ, ഒ.എ തങ്ക, ലളിത ഉണ്ണികൃഷ്ണൻ, മണി, കുഞ്ഞു മണിയൻ എന്നിവർ നേതൃത്വം നൽകി. ആയിരത്തിലധികം ഭക്തർ പിതൃതർപ്പണം നടത്തി.