Skip to content

കടങ്ങോട് പഞ്ചായത്തിലെ തെരുവ് നായകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വാക്സിനേഷൻ

newshighlight24

കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ തെരുവ് നായ്ക്കൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വാക്സിനേഷൻ നടത്തും. നടപ്പ് വർഷത്തിൽ ഇത് രണ്ടാം തവണയാണ് തെരുവ് നായ്ക്കൾക്ക് കുത്തിവെപ്പ് നടത്തുന്നത്. 2025 മാർച്ച് 25,26 തിയ്യതികളിൽ തെരുവ് നായ്ക്കൾക്ക് കുത്തിവെപ്പ് നടത്തിയിരുന്നു. 198 തെരുവ് നായ്ക്കൾക്കാണ് മാർച്ച് മാസം അവസാനത്തിൽ കുത്തിവെപ്പ് നടത്തിയത്. ഗ്രാമപഞ്ചായത്തിലെ 18 വാർഡിലും അടുത്ത ആഴ്ചയിൽ തെരുവ് നായ്ക്കളെ പിടിച്ച് കുത്തിവെപ്പ് എടുക്കുന്നതാണ്.

Spread the News
error: Content is protected !!