Skip to content

ഇന്നലെയുണ്ടായ അപകടത്തിൽ മറിഞ്ഞ പിക്കപ് വാനിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക്

newshighlight24

ചിറ്റണ്ട വരവൂർ പാതയിൽ ഇന്നലെയുണ്ടായ അപകടത്തിൽ മറിഞ്ഞ പിക്കപ് വാനിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു.പൂങ്ങോട് ക്വാറിക്ക് സമീപത്ത് വെച്ച് ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.ഇന്നലെ വൈകീട്ട് സ്വകാര്യ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് റോഡരുകിലേക്ക് മാറ്റി നിർത്തിയിട്ടിരിക്കുകയായിരുന്ന പിക്കപ് വാനിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. പരിക്കേറ്റ യാത്രക്കാരനെ വടക്കാഞ്ചേരി 108 ആംബുലൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!