കടങ്ങോട് മുക്കിലപീടികയിൽ അനധികൃതമായി മണ്ണെടുത്തിരുന്ന വാഹനങ്ങൾ എരുമപ്പെട്ടി പോലീസ് പിടികൂടി. ഒരു ജെ സി ബിയും രണ്ട് ടിപ്പർ ലോറികളുമാണ് ഇൻസ്പെക്ടർ ജെ.എസ്.അശ്വനിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
പള്ളിമേപ്പുറം, മുക്കിലപീടിക പ്രദേശങ്ങളിൽ നിയമ വിരുദ്ധമായി വൻതോതിലുള്ള മണ്ണെടുപ്പ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് മേഖലയിൽ പരിശോധന നടത്തിയത്.
മണ്ണുമായി രക്ഷപ്പെടാൻ ശ്രമിച്ച വാഹനങ്ങൾ പോലീസ് പിന്തുടർന്ന് പിടികൂടി.
എസ്.ഐ ടി.കെ.സിലാസ്, സിവിൽ പോലീസ് ഓഫീസർമാരായ ജിതേഷ്, എ.സി.വിഷ്ണുജിത്ത്, ജിനേഷ് മോഹൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു