Skip to content

കളക്ട്രേറ്റിലെ ബോംബ് ഭീഷണി മോക്ഡ്രില്ല്, നൂറോളം പേർക്ക് തേനീച്ച കുത്തേറ്റു. ഏഴ് പേരുടെ നില ഗുരുതരം, ഒരാളുടെ നില അതീവ ഗുരുതരം.

newshighlight24

തിരുവനന്തപുരം കളക്ട്രേറ്റിലെ ബോബ് ഭീഷണി മോക്ഡ്രില്ലായിരുന്നുവെന്ന് അധികൃതർ.അതേസമയം തേനീച്ച കൂടിളകി കുത്തേറ്റ ഒരാളുടെ നില അതീവ ഗുരുതരമെന്ന് സൂചന.സബ് കളക്ടർ, ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകർ ഉൾപ്പടെ നൂറോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. ഏഴുപേർക്ക് ഗുരുതരമായി പരുക്കേറ്റു.

ബോംബ് ഭീഷണിയുണ്ടെന്ന് കളക്ട്രേറ്റിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ്, ബോംബ് സ്ക്വാഡ്, ഫയർ ഫോഴ്സ് മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർ കളക്ട്രോറ്റിൽ എത്തിയത്.പരിശോധനയ്ക്കിയിൽ കളക്ട്രേറ്റ് കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന തേനിച്ച കൂട് ഇളകി തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തി ആക്രമിക്കുകയായിരുന്നു. കുത്തേറ്റവർ ചിതറിയോടി. സാരമായി കുത്തേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സത്തേടി.

ഇതിനിടയിലാണ് മോക്ഡ്രില്ലിൻ്റെ ഭാഗമായിരുന്നു വ്യാജ ബോംബ് ഭീഷണിയെന്ന് അധികൃതർ അറിയിച്ചത്.ഇങ്ങിനെയൊരു സംഭവമുണ്ടായാൽ രക്ഷാ സേനകൾ എങ്ങിനെ വർത്തിക്കും എന്ന് മനസിലാക്കുവാനായിരുന്നു വ്യാജ ബോംബ് ഭീഷണി

Spread the News
error: Content is protected !!