Skip to content

മരത്തംകോട് പള്ളി പെരുന്നാൾ പന്തൽ തകർന്ന് വീണ് അപകടം, പിക്കപ്പ് ലോറി തകർന്നു, ഒരാൾക്ക് പരിക്ക്.

newshighlight24

മരത്തംകോട് പള്ളി പെരുന്നാൾ പന്ത ൽ തകർന്ന് വീണ് അപകടം, പിക്കപ്പ് ലോറി തകർന്നു, ഒരാൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മരത്തംകോട് പള്ളി പെരുന്നാളിന്റെ ഭാഗമായി വായനശാല ഫ്രണ്ട്സ്കമ്മറ്റിയുടെ നാദം ലൈറ്റ് ആൻ്റ് സൗണ്ട് നിർമ്മിച്ച പന്തലാണ് അഴിക്കുന്നതിനിടയിൽ റോഡിലേക്ക് തകർന്ന് വീണത്.

പിക്കപ്പ് വാഹനത്തിൻ്റെ മുകളിലേക്കാണ് പന്തൽ വീണത്. അപകടത്തിൽ പിക്കപ്പ് വാഹന ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
കാലിന് പരിക്ക് പറ്റിയ പന്തൽ പണി ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങൾ പോകുന്ന കുന്നംകുളം വാടക്കാഞ്ചേരി റോഡിലാണ് സംഭവ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നത് ദുരന്തം ഒഴിവായി. .

Spread the News
error: Content is protected !!