റഷ്യൻ യാത്രാ വിമാനം തകർന്നു വീണു. റഷ്യയുടെ An 24 വിമാനമാണ് തകർന്നത്.50 യാത്രക്കാരുണ്ടായിരുന്നു. റഷ്യയുടെ കിഴക്കൻ മേഖലയിലാണ് വിമാനം തകർന്ന് വീണത്.5 കുട്ടികളും 6 ജീവനക്കാരും ഉൾപ്പടെ 50 യാത്രക്കാരെയും വഹിച്ചുകൊണ്ട് പോകുന്ന വിമാനമാണ് തകർന്ന് വീണത്.
ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിൽ അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 49 പേരുണ്ടായിരുന്നതായി റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു. റഷ്യയുടെ അടിയന്തര മന്ത്രാലയം നടത്തിയ തിരച്ചിലിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.