തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി, പുറമെ കടന്നൽ ആക്രമണം. ഭീഷണി സന്ദേശം ഭയന്ന് പുറത്തേക്കിറങ്ങിയ ജീവനക്കാർക്ക് കടന്നൽ കുത്തേറ്റു. പരിസരത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും കുത്തേറ്റു.
വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിൽ എത്തിയവർക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ജീവനക്കാരും മാധ്യമ പ്രവർത്തകരും പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടി.