Skip to content

കരിയന്നൂരിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം ആദൂർ സ്കൂൾ മാനേജർക്കാണ് പരിക്കേറ്റു.

newshighlight24

എരുമപ്പെട്ടി കരിയന്നൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന എയ്യാൽ സ്വദേശി പരംജ്യോതി പടിഞ്ഞാറേതിൽ പി.കെ.വിനയകുമാരനാണ് പരിക്കേറ്റത്. ആദൂർ മഹാത്മ എൽ.പി.സ്കൂളിൻ്റെ മാനേജരും കോൺഗ്രസ് നേതാവുമാണ് വിനയകുമാരൻ.

ഇന്ന് രാവിലെ 8.30 ഓടെ കരിയന്നൂർ കുഞ്ഞിപ്പാപ്പ ജാറം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. വടക്കാഞ്ചേരിയിൽ നിന്ന് കുന്നംകുളത്തേയ്ക്ക് പോകുകയായിരുന്ന ജോഷിമോൻ ബസും എതിരെ വന്നിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

കാർ പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിയ വിനയകുമാരനെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് കാറിൻ്റെ വശം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.പരുക്കേറ്റ വിനയകുമാരനെ വെള്ളറക്കാട് എസ്.കെ.എസ്.എസ്.എഫ് സഹചാരി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി.

Spread the News
error: Content is protected !!