ട്രെയിൻ തട്ടി മൂന്നു മരണം. കോട്ടയം ഏറ്റുമാനൂരിലാണ് മൂന്നുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്. അമ്മയും മക്കളും ആണെന്ന് സംശയിക്കുന്നു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.പാറോലിക്കൽ സ്വദേശികളാണെന്ന് നിഗമനം.ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.