എരുമപ്പെട്ടി നെല്ലുവായ് യൂണിയൻ ഓഫീസിനുസമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു.
നെല്ലുവായ് കള്ളിക്കാട്ടിൽ ഭാസ്കര നിലയം വീട്ടിൽ മോഹനകൃഷ്ണ മേനോൻ (72) ആണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 7.30 യോടെയാണ് അപകടം ഉണ്ടായത്. ഇയാളെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.