കുണ്ടന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യാത്രികന് തലയ്ക്ക് പരിക്കേറ്റു.തളി സ്വദേശി റഫീഖിനാണ് പരിക്കേറ്റത്. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ വെച്ച് ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.
വടക്കാഞ്ചേരി ഭാഗത്തും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാഞ്ഞിരക്കോട് ഷാപ്പുംപടി സ്റ്റോപ്പിനും കുണ്ടന്നൂർ ചുങ്കം സെന്ററിനും ഇടയിൽ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ യാത്രക്കാരന്റെ തലയ്ക്ക് മുറിവേറ്റു.പരിക്കേറ്റ റഫീഖിനെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.