Skip to content

തിച്ചൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ബ്രഹ്മ കലശവും സഹസ്ര കലശവും നടന്നു.

newshighlight24

തിച്ചൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ദ്രവ്യ കലശത്തിനോടനുബന്ധിച്ച് ബ്രഹ്മ കലശവും സഹസ്ര കലശവും നടന്നു. തന്ത്രി ബ്രഹ്മശ്രീ ഈയ്ക്കാട് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പടുതോൾ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു. മഹാഗണപതിഹോമം,ഉഷഃപൂജ, അധിവാസം വിടര്‍ത്തിപൂജ,വലിയ പാണി ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, സഹസ്രകലശാഭിഷേകം, കുംഭേ
ശകലശാഭിഷേകം,ഉച്ചപൂജ, ശ്രീഭൂതബലി എന്നീ പൂജകളും നടന്നു.നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.പ്രഗത്ഭ കലാകാരൻമാർ പങ്കെടുത്ത പഞ്ചവാദ്യവും നടപ്പുരയിൽ നടന്നു.വിവിധ കലാപരിപാടികളുമുണ്ടായിരുന്നു

Spread the News
error: Content is protected !!