ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ സ്കൂൾ വളപ്പിൽ യുവാക്കൾ തമ്മിൽ തർക്കത്തിനിടെ ഉണ്ടായ അടിപിടിയിലും കുത്തിലും പ്രതികളായ നാലു പേർ അറസ്റ്റിൽ.കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ ഹർഷാദ് (24), മുനക്കകടവ് പുതുവീട്ടിൽ സാഹിൽ (21), മുനക്കകടവ് കടവിൽ നൌഷീർ (19), അഞ്ചങ്ങാടി പുതുവീട്ടിൽ ലെക്‍മിൽ (24) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചങ്ങാടി ബാങ്കിനു മുൻവശത്ത് ഇരുന്നിരുന്ന കടപ്പുറം ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവർക്കാണ് ഇരുമ്പ് വടികൊണ്ടും സി ഹുക്ക് കൊണ്ടുമുളള അക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സ്കൂൾ വളപ്പിലെ ലഹരി ഉപയോഗത്തെ കുറിച്ചുളള തർക്കമാണ് ഈ അക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
- newshighlight24.com
newshighlight24
- Related News
- Latest News