Skip to content

എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സ്കൂളിലെ കിഡ്സ് ഫെസ്റ്റ് 2024 സ്കൈ ഇൻ്റർനാഷണൽ കൺവെൻഷണൽ സെൻ്ററിൽ നടന്നു.

newshighlight24

എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സ്കൂളിലെ കിഡ്സ് ഫെസ്റ്റ് 2024 സ്കൈ ഇൻ്റർനാഷണൽ കൺവെൻഷണൽ സെൻ്ററിൽ നടന്നു.
നർത്തകിയും അഭിനേത്രിയുമായ കുന്നംകുളം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി ഷിഫ്ന ഷെറിൻ റഷീദ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ വി.എസ്. സുമ അധ്യക്ഷയായി. സ്കൂൾ മാനേജർ ആർ.പി.സിദ്ദിഖ്, അക്കാദമിക് കോ- ഓർഡിനേറ്റർ സതീഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി. വൈസ് പ്രിൻസിപ്പാൾ കെ.ആർ. അനിൽ, പി.ടി.എ പ്രസിഡൻ്റ് സതീഷ്ബാബു , മദർ പി.ടി.എ പ്രസിഡൻ്റ് പ്രജിത, കെ.ജി.വിഭാഗം കോ-ഓർഡിനേറ്റർ റംസിയ സെയ്ദലവി എന്നിവർ സംസാരിച്ചു. തുടർന്ന് കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വർണാഭമായ വിവിധ മത്സരങ്ങൾ അരങ്ങേറി. ജേതാക്കളായ കുരുന്നു പ്രതിഭകൾക്കുള്ള സമ്മാനദാനവും നടന്നു.

Spread the News
error: Content is protected !!