എരുമപ്പെട്ടി തോന്നല്ലൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ എറണാംകുളത്ത് നിന്ന് കണ്ടെത്തി.
മന്തിയത്ത് വീട്ടിൽ സുരേഷിൻ്റെ മകൻ 16 വയസുള്ള അനന്തനെയാണ് കഴിഞ്ഞ 14-ാം തിയ്യതി വ്യാഴാഴ്ച്ച മുതൽ കാണാതായായി.വരവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സ്കൂളിലേക്ക് വീട്ടിൽ നിന്ന് പോയതായിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് എറണാകുളത്ത് നിന്ന് കണ്ടെത്തിയത്. എറണാകുളത്തെ ഒരു ഹോട്ടലിൽ ജോലി അന്വേഷിച്ച് എത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണെന്ന് മനസിലാക്കിയ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അനന്തനെ പിന്നീട് എരുമപ്പെട്ടി പോലീസ് ഏറ്റെടുത്തു.
- newshighlight24.com
newshighlight24
- Related News
- Latest News