തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മരത്തംകോട് ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി അനുവദിച്ച ലാപ്ടോപ്പുകൾ ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ പ്രിൻസിപ്പൽ ബീന ടീച്ചർക്ക് കൈമാറി. പി.ടി.എ പ്രസിഡൻ്റ് റജുല അബ്ദുൾ വഹാബ്അധ്യക്ഷത വഹിച്ചു. എസ്. എം.സി ചെയർമാൻ ശങ്കരനാരായണൻ , എം.പി.ടി.എ പ്രസിഡൻറ് സുനിത അജി, പി.ടി.എ വൈസ് പ്രസിഡൻ്റ് അഷറഫ് ചിറമനങ്ങാട്, അധ്യാപകൻ അജിത് തുടങ്ങിയവർ സംസാരിച്ചു. വിദ്യാലയത്തിലെ പെൺകുട്ടികളുടെ ടോയ്ലറ്റ് ബ്ലോക്കിലേക്കുള്ള ജില്ലാ പഞ്ചായത്ത് അനുവദിച്ച ഇൻസിനറേറ്ററും ചടങ്ങിൽ കൈമാറി. ജില്ലാ പഞ്ചായത്ത് വിദ്യാലയത്തിന്റെ നവീകരണത്തിനായി 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ അറിയിച്ചു.
- newshighlight24.com
newshighlight24
- Related News
- Latest News