പെരുമ്പിലാവ് :മണ്ണാർക്കാട് നിന്നും ഇറച്ചി കോഴി വിതരണത്തിനായി വന്ന ലോറി നിയന്ത്രണം വിട്ടതിനെ തുടർന്ന് പുത്തംകുളം സെൻ്ററിൽ വീടും കട മുറിയും ഇടിച്ച് സമീപത്തെ പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിന്നു വ്യാഴാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം ആനകല്ല് ഭാഗത്തേക്ക് പോകുന്ന ഇടുങ്ങിയ റോഡിലേക്കാണ് ലോറി കൂപ്പ് കുത്തി നിന്നത് അപകടത്തിൽ ആർക്കും പരിക്കില്ല ആനകല്ല് ഭാഗത്തുനിന്നും നിരന്തരം നാട്ടുകാർ പെരുമ്പിലാവിലേക്ക് സഞ്ചരിക്കുന്ന മേഖലയാണിത് ബസ്സ് സ്റ്റോപ്പില്ലെങ്കിലും നാട്ടുകാർ ഇവിടെയാണ് ബസ്സ് കാത്തു നിൽക്കുക പതിവ് അപകടം അതിരാവിലെ ആയതിനാൽ തലനാരിഴക്കാണ് നാട്ടുകാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് പുത്തംകുളം പടിഞ്ഞാക്കര അബ്ദുൾ റഊഫിൻ്റെ കടയും വെട്ടേ നാട്ടയിൽ റെഷീദിൻ്റെ വീടും തകർന്നിട്ടുണ്ട് പുതുതായി നിർമ്മിച്ച അക്കിക്കാവ് – കടങ്ങോട്
റോഡിലെ പുത്തംകുളം
മേഖലയിൽ റോഡ് വീതി കുറവായതിനാൽ നിരന്തരം അപകടം സംഭവിക്കുക പതിവായിരിക്കയാണ്
റോഡ് നിർമ്മിച്ചതിൻ്റെ അശാസ്ത്രീയതയാണ് തുടർച്ചയായുള്ള അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ ദിനം പ്രതി നൂറുകണക്കിന് ട്ടോറസ് ലോറികളാണ് ഇതു വഴി സഞ്ചരിക്കുന്നത് റോഡ് പുതുക്കി പണിതപ്പോൾ വാഹനങ്ങളുടെ വേഗതയും വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.
റോഡിൻ്റെ ഇരുവശവുമുള്ള വീട്ടുകാരും വ്യാപാരികളും ഭീതിയോടെയാണ് ഇവിടെ കഴിയുന്നത് റോഡ് ശാസ്ത്രീയമായി നിർമ്മിച്ച് അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരനും പൊതു പ്രവർത്തകനുമായ എം.എ. കമറുദീൻ അധികാരികളോട് ആവശ്യപ്പെട്ടു .
- newshighlight24.com
newshighlight24
- Related News
- Latest News