എരുമപ്പെട്ടി: കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി വടക്കൻ മേഖല സമ്മേളനം എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടന്നു.
എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂർ സന്ദേശം നൽകി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
തൃശൂർ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ഡോ. ദേവസി പന്തല്ലൂക്കാരൻ അധ്യക്ഷനായി.
കെ.സി ബി.സി. മദ്യ വിരുദ്ധ സമിതി എരുമപ്പെട്ടി ഫൊറോന പ്രൊമോട്ടറും മുൻ ഡയറക്ടറുമായ ഫാ. ഡേവിസ് ചക്കാലയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തൃശൂർ അതിരൂപത പ്രസിഡൻ്റ് വി.എം അഗ സ്റ്റിൻ, പി.ആർ ഒ ലിൻ്റോ ഫ്രാൻസിസ്, എരുമപ്പെട്ടി ഫൊറോന പ്രസിഡൻ്റ് സി.കെ ജോർജ് എന്നിവർ സംസാരിച്ചു.
ഒക്ടോബർ രണ്ടിന് തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക പള്ളിയിൽ വെച്ച് നടക്കാൻ പോകുന്ന 27-ാം വാർഷിക സമ്മേളനത്തേക്കുറിച്ച് അവതരണം നടത്തി. പരിപാടികൾക്ക് ലിജിൻ തോമാസ് ബാബു മുരിങ്ങത്തേരി, സിസ്റ്റർ അജ്ഞലി , വിൻസൻ അന്തിക്കാട്, ജോയ്സൻ ഇരുമ്പൻ, റോബിൻ റാഫേൽ
നേതൃത്വം നൽകി.
- newshighlight24.com
newshighlight24
- Related News
- Latest News