സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ രൂപീകരിച്ച സീഡ് സൊസൈറ്റിയുടെ കീഴിലുള്ള അംഗങ്ങൾക്ക് ഓണകിറ്റുകൾ നൽകുന്നതിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം എരുമപ്പെട്ടിയിൽ നടന്നു.
അമ്പത് ശതമാനം സബ്സിഡി നൽകി 281കുടുംബങ്ങൾക്ക് 3000രൂപ വിലയുള്ള പലവ്യഞ്ജന കിറ്റുകളാണ് നൽകിയത് . എരുമപ്പെട്ടി ക്ളസ്റ്ററിനു കീഴിൽ ഗവൺമെന്റ് ഐ.ടി.ഐ ക്ക് സമീപത്ത് നടന്ന ചടങ്ങ് സാമൂഹിക പ്രവർത്തകൻ മേജർ കെ.പി ജോസഫ് ഉദ്ഘാടനം ചെയ്തു. സീഡ് സൊസൈറ്റി പ്രസിഡൻ്റ് ബുഷ്റ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫീന അസീസ്, ഭരണ സമിതി അംഗങ്ങളായ പി.എസ് സുനീഷ്, ജയശ്രീ മുള്ളൂർക്കര, അശ്വനി വരവൂർ, സന്ധ്യ ദേശമംഗലം പഞ്ചായത്ത് അംഗങ്ങളായ റീന വർഗീസ്, എം സി ഐജു എന്നിവർ സംസാരിച്ചു.
- newshighlight24.com
സീഡ് സൊസൈറ്റിയുടെ കീഴിലുള്ള അംഗങ്ങൾക്ക് ഓണകിറ്റുകൾ നൽകുന്നതിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം എരുമപ്പെട്ടിയിൽ നടന്നു.
newshighlight24
- Related News
- Latest News