ആലപ്പുഴയിൽ കാർ കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചു കയറി കാറിലുണ്ടായിരുന്ന അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.
കാറിലുണ്ടായിരുന്നത് 12 പേർ. അപകടത്തിൽ കാർ പൂർണമായി തകർന്നു.മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ.
ശ്രീദീപ് , മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ജബ്ബാർ, ആയുഷ് ഷാജി, ലക്ഷദ്വീപ് സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. മറ്റ് ഏഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു.
ഇതിൽ ഒരാളുടെ നില അതീവ ഗുരുതരം. സിനിമ കാണാൻ പോകുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.