ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് വേണ്ടി പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആവേശത്തിലായ പ്രവർത്തകർ പോസ്റ്റർ പ്രചരണവും ചുമരെഴുത്തുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. നിയോജകമണ്ഡലത്തിലെ പടിഞ്ഞാറെ അറ്റമായ വരവൂർ തിച്ചൂരിൽ കോൺഗ്രസ് പ്രവർത്തകർ രാത്രിയിൽ പോസ്റ്റർ പതിക്കൽ തുടരുകയാണ്. ഇത്തവണ മണ്ഡലം എൽ.ഡി.എഫിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസമാണ് പ്രവർത്തകർ പ്രകടിപ്പിക്കുന്നത്.
( ഫോട്ടോ – വരവൂർ തിച്ചൂരിൽ പോസ്റ്റർ ഒട്ടിക്കുന്ന പ്രവർത്തകർ )
- newshighlight24.com
newshighlight24
- Related News
- Latest News