പ്രവാസി സംഘടനയായ വടക്കാഞ്ചേരി സുഹൃത് സംഘത്തിൻ്റെ 2024 വർഷത്തിലെ സാന്ത്വന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ നിർവ്വഹിച്ചു.
കാൻസർ രോഗികകൾക്ക് ചികിത്സ സഹായം, വിധവകൾക്ക് ജീവനോപാധി, വയോജനങ്ങൾക്ക് ധനസഹായം, കിടപ്പ് രോഗികൾക്ക് സഹായം, ഉന്നത പഠന സ്കോളർഷിപ്പ് എന്നിവയാണ് രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുന്നത്. യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വടക്കാഞ്ചേരി സുഹൃത് സംഘം കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ആയിരത്തിൽപരം കുടുംബങ്ങളെ സഹായിച്ചിട്ടുണ്ട്. ഈ വർഷം പത്ത് ലക്ഷത്തിൻ്റെ ജീവകാരുണ്യ – തൊഴിൽ-പഠന സഹായ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്.
എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിന്
സുഹൃത് സംഘം രക്ഷാധികാരി വി.എൻ.ബാബു അധ്യക്ഷനായി.
എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ യു.മഹേഷ് മുഖ്യാതിഥിയായി. സുഹൃത് സംഘം കേരളാ ഘടകം പ്രസിഡൻ്റ് രവി കപ്പാരത്ത് പദ്ധതി വിശദീകരണം നടത്തി. രക്ഷാധികാരികളായ ചന്ദ്രപ്രകാശ് ഇടമന,
പഞ്ചായത്ത് അംഗങ്ങളായ എം.കെ.ജോസ്, സുധീഷ് പറമ്പിൽ, സുഹൃത് സംഘം മുൻ പ്രസിഡൻ്റ് ഉണ്ണി വടക്കാഞ്ചേരി, ഭാരവാഹികളായ വി.കെ.ശ്രീഹരി, അനുമോദ് കക്കാട് എന്നിവർ സംസാരിച്ചു.
newshighlight24
- Related News
- Latest News