Skip to content

കൊലപാതക ശ്രമം, പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ.

newshighlight24

തൃശൂർ ഊരകത്ത് യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പല്ലിശ്ശേരി സ്വദേശി രജീഷ് ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഊരകം പല്ലിശ്ശേരിയിൽ വച്ചാണ് രജീഷ് ആറാട്ടുപുഴ സ്വദേശി ഷൈജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയിൽ വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ
മാരകമായി പരുക്കേറ്റ ഷൈജു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായി പറയുന്നത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ രജീഷ് അപ്രതീക്ഷിതമായി വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. വെട്ടേറ്റ് ഷൈജുവിന്റെ തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒരു ചെവി വെട്ടേറ്റ് അറ്റ നിലയിലും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ആക്രമണത്തിന് ശേഷം പ്രതി അന്ന് രാത്രി മുഴുവൻ കെട്ടിടത്തിനു മുകളിൽ ഒളിച്ചിരുന്ന ശേഷം പുലച്ചെ രക്ഷപ്പെടുകയായിരുന്നു. നാടുവിടാൻ തയ്യാറെടുത്ത ഇയാളെ തിങ്കളാഴ്ച ഉച്ചയോടെ വെള്ളാങ്ങല്ലൂരിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
നേരത്തെയും കൊലപാതക ശ്രമം അടക്കമുള്ള കേസ്സുകളിൽ പ്രതിയാണ് പിടിയിലായ രജീഷ്.. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം കൂടെയുള്ള ആളുകളെ ആക്രമിക്കുന്ന പ്രകൃതക്കാരൻ കൂടിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
ചേർപ്പ് എസ്എച്ച്ഒ കെ.ഒ.പ്രദീപ്, എസ്.ഐ മാരായ പി.വി.ഷാജി,സജിപാൽ, റാഫേൽ, ഡി.വൈ.എസ്.പി. ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Spread the News
error: Content is protected !!