കുന്നംകുളം പോർക്കുളം അകതിയൂരിൽ മകൻ പിതാവിനെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു. കുട്ടൻകുളങ്ങര വീട്ടിൽ സുന്ദര(56)നാണ് വെട്ടേറ്റത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകൻ തർക്കത്തിനിടയിൽ കത്തിയെടുത്ത് സുന്ദരൻ്റെ തലയ്ക്കു വെട്ടുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ സുന്ദരനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി.
newshighlight24
- Related News
- Latest News