കുന്നംകുളം:ഗോവയിൽ നിന്ന് ഗുരുവായൂരിലേക്ക് കൊണ്ടുപോകിയായിരുന്ന 21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പിടികൂടി. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ 26 വയസ്സുള്ള യദുകൃഷ്ണ 26 വയസ്സുള്ള അമൽ പന്നിശ്ശേരി സ്വദേശി 26 വയസ്സുള്ള അനിൽകുമാർ എന്നിവരെയാണ് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഫക്രുദീൻ, സബിൻസ്പെക്ടർ സുകുമാരൻ, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
- newshighlight24.com
newshighlight24
- Related News
- Latest News