Skip to content

നടൻ ടി.പി മാധവൻ (89) അന്തരിച്ചു.കൊല്ലം എൻ.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി, സംസ്ക്കാരം നാളെ വൈകീട്ട് 5ന് തിരുവനന്തപുരം ശാന്തികവാടത്തിൽ

newshighlight24

നടൻ ടി.പി മാധവൻ (89) അന്തരിച്ചു. കൊല്ലത്തെ എൻ.എസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അമ്മ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. 600 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. വില്ലൻ വേഷങ്ങളിലും കോമഡി റോളുകളിലും തിളങ്ങി. 1975 ൽ പുറത്തിറങ്ങിയ രാഗം ആണ് ആദ്യ സിനിമ.കഴിഞ്ഞ 8 വർഷമായി ഗാന്ധിഭവനിലായിരുന്നു താമസിച്ചിരുന്നത്. നാളെ രാവിലെ 9 മണി മുതൽ 1 മണി വരെ പത്തനാപുരത്തെ ഗാന്ധിഭവനിൽ പൊതുദർശനത്തിന് വെക്കും.സംസ്ക്കാരം വൈകീട്ട് 5ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

Spread the News
error: Content is protected !!