Skip to content

ചിറ്റണ്ട വരവൂർ റോഡിൽ വീണ്ടും അപകടം, കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്.

newshighlight24
  • തൃശൂർ ചിറ്റണ്ട വരവൂർ റോഡിൽ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്.
    അതുവഴി പോവുകയായിരുന്നു പോലീസ് മറ്റൊരു സ്വകാര്യ വാഹനത്തിൽ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറും തലശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് .ഇന്ന് വൈകിട്ട് 5.30 യോടുകൂടിയായിരുന്നു അപകടം നടന്നത്.
    നിരന്തര അപകടമേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

    Spread the News
error: Content is protected !!