Skip to content

കുണ്ടന്നൂർ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.

newshighlight24

വടക്കാഞ്ചേരി ചാവക്കാട് സംസ്ഥാനപാതയിൽ കുണ്ടന്നൂർ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.

കുന്നംകുളം ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കുണ്ടന്നൂർ പള്ളിക്ക് സമീപമുള്ള വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയത് .
ഇടിയുടെ ആഘാതത്തിൽ വണ്ടിയുടെ മുൻവശം പൂർണമായി തകർന്നു. വൈദ്യുതി പോസ്റ്റ് മുറിയുകയും കേരള വിഷന്റെ കേബിളുകളുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട് .
അപകടത്തിൽ കാറിലുണ്ടായിരുന്ന വടക്കാഞ്ചേരി സ്വദേശികൾ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.

Spread the News
error: Content is protected !!