Skip to content

പന്നിത്തടത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ കടയിലേക്ക് ഇടിച്ചു കയറി

newshighlight24

പന്നിത്തടത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

പാലക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും, എതിർദിശയിൽ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഗുരുതര പരിക്കുകളില്ല. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.

സംഭവത്തെ തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർനടടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Spread the News
error: Content is protected !!