Skip to content

കുട്ടനെല്ലൂരിൽ ഇരുമ്പ് പൈപ്പുകള്‍ പുറത്തേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

newshighlight24

കുട്ടനെല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് ഇരുമ്പ് പൈപ്പുകള്‍ പുറത്തേക്ക് വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുട്ടനെല്ലൂര്‍ സ്വദേശി ഷെറിന്‍ പി. ജോണാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഹൈലൈറ്റ് മാളിന് മുന്നിലാണ് അപകടം. ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുന്നതിനിടെ ലോറിയില്‍നിന്ന് പൈപ്പുകള്‍ പുറത്തേക്ക് വീഴുകയായിരുന്നു.

പിന്നാലെ ബൈക്കില്‍ വരികയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് ഇരുമ്പ് കമ്പി കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Spread the News
error: Content is protected !!