കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ദിനാചരണം എ.സി. മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മികച്ച കർഷകരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. എം.നൗഷാദ് അധ്യക്ഷനായി,
കൃഷി ഓഫീസർ ഇ.വി.അനഘ, ജില്ലാ പഞ്ചായത്ത് മെമ്പർ മീന സാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ യു.വി.ഗിരീഷ്, സുഗിജ സുമേഷ്, പി.എ.ഉണ്ണികൃഷ്ണൻ, ചൊവ്വന്നൂർ ബ്ലോക്ക് മെമ്പർ വി.ആന്റോ പോൾ, പഞ്ചായത്ത് മെമ്പർ പി.എൻ.വിഷയകുമാർ, കുടുംബശ്രീ ചെയർ പേഴ്സൺ സൗമ്യ സുരേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.എസ്. പ്രസാദ്, ഷറഫു പന്നിത്തടം, ജെനു വെള്ളറക്കാട്,ജോൺസൺ മാസ്റ്റർ, എം.എസ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.