പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.പാറേമ്പാടം സ്വദേശി അദിൻ (25) ആണ് മരിച്ചത്.
സ്കൂട്ടർ യാത്രക്കാരനായ പാഴിയോട്ടുമുറി സ്വദേശി നന്ദകുമാർ,
ബൈക്ക് യാത്രക്കാരനായ
പെരുമ്പിലാവ് സ്വദേശി കിഷൻ ( 25 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്തുനിന്നും വന്ന് പന്നിത്തടത്തെ പെട്രോൾ പമ്പിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറിൽ വടക്കാഞ്ചേരി ഭാഗത്തുനിന്നും വന്ന ഹിമാലയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്നുപേർക്കും പരിക്കേറ്റു. നന്ദകുമാറിനും അദിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ അദിൻ്റെ മരണം സംഭവിക്കുകയായിരുന്നു. എരുമപ്പെട്ടി പൊലിസ് തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.