മച്ചാട് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പൈങ്കുറ്റി വെള്ളാട്ടം മഹോത്സവം
2026 ആഗസ്റ്റ് 17, 18 ദിവസങ്ങളിൽ (ഇന്നും നാളെയും) നടക്കും. ഇന്ന് വൈകിട്ട് 3 മണിക്ക്, 4 മണിക്ക് മുത്തപ്പൻ മലയിറക്കം, 5 ന്
തായമ്പക, വൈകിട്ട് 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം എന്നിവ നടക്കും
ശ്രീ മുത്തപ്പന്റെ കോലധാരി ശ്രീജേഷ് പെരുവണ്ണാൻ മട്ടന്നൂരും ചന്ദ്രൻ ആൾമടയൻ മട്ടന്നൂരും മുത്തപ്പൻ വെള്ളാട്ടം അവതരിപ്പിക്കും. തുടർന്ന്
ഭക്ത ജനങ്ങൾക്കുള്ള പൈങ്കുറ്റി നിവേദ്യം വിതരണം, മുത്തപ്പന്റെ പള്ളിവേട്ട, കഴിഞ്ഞാൽ മുത്തപ്പൻ ഇരുന്നതിനുശേഷം ഭക്തർക്ക് ദർശനം നടത്തും.
തുടർന്ന് അന്നദാനം നടക്കും.
18-ാം തിയ്യതി രാവിലെ 10.30 നും 11.30 നും ഇടയിൽ മച്ചാട് ശ്രീ മുത്തപ്പൻ മടപ്പുരയുടെ കുറ്റിയടിക്കൽ കർമ്മം നടക്കും.
പെരിഞ്ചേരി സുരേന്ദ്രൻ ഇളയ ആചാര്യ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം ഉണ്ടായിരിക്കും.