സ്തുഥ്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ 2026 വർഷത്തെ പോലീസ് മെഡലിന് തൃശൂർ ക്രൈം ബ്രാഞ്ച് യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എസ്.പി. സുധീരൻ അർഹനായി. 2003 പോലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ട്രെയിനിങ് സബ് ഇൻസ്പെക്ടറായി സേവനം ചെയ്തു.
ആദ്യത്തെ സ്വതന്ത്ര എസ്.ഐ ആയി സേവനം ചെയ്തത് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലാണ്. തുടർന്ന് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ എസ്.ഐ ആയി സേവനം അനുഷ്ഠിച്ചു. 2011 ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചു. 2025 ൽ ഡി.വൈ.എസ്. പി ആയി പ്രമോഷൻ ലഭിക്കുകയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ ഡി.വൈ.എസ്.പി ആയും ഒല്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആയും സേവനം ചെയ്തു.
നിലവിൽ തൃശൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ്.
പ്രമാദമായ സൗമ്യ കൊലക്കേസിലെ അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ മെറിറ്റോറിയൽ സർവീസ് എൻട്രിയും 60ൽ പരം ഗുഡ് സർവീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്. പോലീസിന്റെ ഹ്യൂമൻ ട്രാഫിക് കോഴ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനെ തുടർന്ന് കേന്ദ്രസർക്കാരിന്റെ കീഴിൽ ഫ്രാൻസിൽ ട്രെയിനിങ് നടത്തിയിട്ടുണ്ട്. പുതുവർഷക്കാലത്തെ മികവുറ്റ സേവനത്തിനാണ് 2026ലെ മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായത്