Skip to content

സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി അട്ടിമറിച്ചതിനെതിരെ സി.പി.ഐ.എം എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി

newshighlight24

സ്ത്രീസുരക്ഷ പെൻഷൻ പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് സർക്കാരിൻ്റെ നടപടിക്കെതിരെ സി.പി.ഐ.എം എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.

ജില്ലാ കമ്മിറ്റിയംഗം പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു.

എരിയ കമ്മിറ്റിയംഗം എം.എസ്. സിദ്ധൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം. നന്ദിഷ്,പി.സി.അബാൽമണി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്,മഹിള അസോസിയേഷൻ ഏരിയ പ്രസിഡൻ്റ് സുമന സുഗതൻ,ബ്ലോക്ക് പഞ്ചായത്തംഗം സ്വപ്ന പ്രദീപ്,ബബിത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Spread the News
error: Content is protected !!