പ്ലാന്റേഷൻ കോർപ്പറേഷൻ്റെ അതിരപ്പിള്ളി ഡിവിഷനിൽ പ്രവർത്തിക്കുന്ന അംഗനവാടി ഷെഡിൻ്റെ മുകളിലേക്ക് കാട്ടാനകൾ എണ്ണപ്പന മറിച്ചിട്ടു. ഷെഡിന് ഭാഗികമായി കേട് പറ്റിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. നാല് ആനകളാണ് കണ്ണപ്പന തോട്ടത്തിലേക്ക് എത്തിയത്.
ഷെഡിന് സമീപം നിന്നിരുന്ന എണ്ണപ്പന ഇവ മറിച്ചിടുകയായിരുന്നു. തുടർന്ന് എണ്ണപ്പന തിന്ന് തീർത്തശേഷമാണ് ആനകൾ മടങ്ങിയത്. ഭാഗികമായി മാത്രം കേടുപാടുള്ളതിനാൽ അംഗനവാടി പ്രവർത്തിക്കുന്നതിന് തടസ്സം ഇല്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ചുറ്റുമുള്ള ഫെൻസിങ് തകർത്താണ് ആനക്കൂട്ടം എണ്ണപ്പന തോട്ടത്തിലേക്ക് കടന്നത്