വയനാട് കളളാടിയിൽ മണ്ണിടിച്ചിൽ, രണ്ട് പേർ മരിച്ചു, 18 ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ.
വയനാട് നിർമ്മാണത്തിലിരിക്കുന്ന തുരങ്ക പാതയുടെ പ്രവേശന കവാടത്തിലാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞു വീണത് തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുകളിലേക്ക്.
ഉച്ചക്ക് 12.30 യോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണും ഇടിഞ്ഞു. ഒരു വീട് പൂർണമായും തകർന്നു, ബസ് ഒലിച്ചുപോയി, വാഹനങ്ങൾ മണ്ണിനടിയിലായി.
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥിതി വിലയിരുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ അപകടസ്ഥലത്തെത്തി.