ഇടം സാംസ്കാരിക വേദി വെള്ളറക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആദൂർ മഹാത്മ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.
കടങ്ങോട് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കുമാരി അധ്യക്ഷത വഹിച്ചു.ഇടം സെക്രട്ടറി അക്ബർ അലി സന്ദേശം നൽകി.
പഞ്ചായത്ത് മെമ്പർ ബാഹ്യാദ്രി, പ്രധാനധ്യാപിക പി.കെ.ദീപ്തി, പി.ടി.എ പ്രസിഡൻ്റ് വിന്യ ജയൻ, സ്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ പി. എ.അക്ബർ ഫൈസൽ,ഇടം ഭാരവാഹികളായ ഇ.കെ.മിനി, ഷീജ റെന്നി, നാസിമ ഷക്കീർ, നാരായണൻ കോടനാട്, ടി.കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു