പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ഗവ.എൽ.പി സ്കൂളിൽ വൃക്ഷതൈ നട്ടു. ഇടം പ്രസിഡന്റ് കെ.ആർ.രാധിക വിദ്യർത്ഥികൾക്ക് തൈകൾ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടം എക്സിക്യൂട്ടീവ് അംഗവും പി.ടി.എ പ്രസിഡന്റുമായ പി.ടി.സുശാന്ത് അധ്യക്ഷനായി.
എരുമപ്പെട്ടി കൃഷി ഓഫീസർ
എ.വി.വിജിത,പ്രധാന അധ്യാപിക കെ.എ.സുചിനി എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി.പഞ്ചായത്ത് മെമ്പർമാരായ
ഷീജ അനന്തൻ, കെ.സതീഷ് കുമാർ,
ബബിത പ്രകാശൻ,ഇടം ഭാരവാഹികളായ കെ.എ.ഫരീദലി,ഷൗക്കത്ത് കടങ്ങോട്, പ്രീതി രാജേഷ്, കെ.പി.ജയൻ, ഉഷാദേവി,
ഇ.വി.എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.