സഹോദരൻ്റെ പരിശീലനത്തിൽ സഹോദരിക്ക് സ്വർണം. സംസ്ഥാന അമേച്ചർ ജൂനിയർ വുമൺ റെസ്ലിങ് 59 കിലോഗ്രാം ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ എം.ആർ റെനീസയാണ് സ്വർണമെഡൽ കരസ്ഥമാക്കിയത്.
സഹോദരൻ എം.ആർ റഈസുദ്ധീനാണ് റെനീസയുടെ പരിശീലകൻ.ആദൂർ മാനാത്ത് പറമ്പിൽ റഫീക്ക് തങ്ങൾ നൗഷിജ ദമ്പതികളുടെ മക്കളാണ് റഈസുദ്ധീനും റെനീസയും.
തൃശൂർ വിമല കോളേജിൽ ഡിഗ്രി സെക്കൻഡ്ഇയർ വിദ്യാർത്ഥിനിയാണ്
റെനീസ. രണ്ട് പേരും സ്കൂൾ കോളേജ് തലങ്ങളിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടന്നത്.