കടങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുൻ പ്രസിഡന്റും, പന്നിത്തടം ഐ.എൻ.ടി.യു.സി ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ഷാജി അമ്മാട്ടിന്റെ 12-ാം ചരമവാര്‍ഷികം ആചരിച്ചു.
കടവല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.കെ രാമകൃഷ്ണൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് കടങ്ങോട് മണ്ഡലം പ്രസിഡൻ്റ് രഞ്ജു താരു അധ്യക്ഷത വഹിച്ചു.
കടവല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മാരായ സലാം വലിയകത്ത്, ഒ.എസ് വാസുദേവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷറഫു പന്നിത്തടം, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യാവുട്ടി ചിറമനങ്ങാട്, കടവല്ലൂർ ബ്ലോക്ക് സെക്രട്ടറിമാരായ എം.എച്ച് നൗഷാദ്, അക്ബർ അലി, പ്രസാദ് കടങ്ങോട്, ഐ.എൻ.ടി.യു.സി രക്ഷാധികാരി എം.പി സിജോ, ദേശീയ കായിക വേദി കടവല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് സുനിൽ ചിറമനങ്ങാട്, കെ.കെ സത്യൻ, കോൺഗ്രസ്സ് പ്രവർത്തകരായ അചുതൻ നായർ,അജി,അനീഷ്, ടി.സി രാമകൃഷ്ണൻ, സുവിലാൽ, ബാബു,സുനീഷ് ,എം.എസ് അഷറഫ്, ദിലീപ്, മനാഫ് എന്നിവർ പുഷ്പാർച്ചന നടത്തി. യൂത്ത് കോൺഗ്രസ് നേതാവ് വികാസ് സ്വാഗതവും ഐ.എൻ.ടിയും വ മണ്ഡലം പ്രസിഡന്റ് സുഭാഷ് നന്ദി പറഞ്ഞു